05:08am 11 November 2026
NEWS
കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം പ്രതിക്ക് തടവുശിക്ഷ
17/07/2025  08:47 PM IST
സണ്ണി ലുക്കോസ്
കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം പ്രതിക്ക് തടവുശിക്ഷ

പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ച് ആലപ്പുഴ കോടതി.നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണുഭവനിൽ വിപിന്(37) ആണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി III ജഡ്ജി ഷുഹൈബ് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചത്.2011 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം.താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാൻ നിന്ന യുവതിയെ പ്രതി കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് സബ്ബ് ഇൻസ്പെക്ടർ പി കെ ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.സി വിധു,എൻ ബി ഷാരി എന്നിവർ ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.